മനാമ: ബഹ്റൈനിലെ തിരുവനന്തപുരം ജില്ലയിലെ പ്രവാസികളുടെ ഏറ്റവും വലിയ കലാ സാംസ്‌കാരിക കൂട്ടായ്മയായ വോയിസ് ഓഫ് ട്രിവാന്‍ഡ്രം ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. 800ഓളം പേര്‍ പങ്കെടുത്ത ഇഫ്താര്‍ വിരുന്നില്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനു കുമാരി ഐഎഎസ് മുഖ്യാതിഥിയായി പങ്കെടുത്തു.
ട്രിവാന്‍ഡ്രം അംഗങ്ങളുടെ ഏതെങ്കിലും രീതിയിലുള്ള നിയമസഹായം ആവശ്യമുണ്ടെങ്കില്‍ അതിനുള്ള എല്ലാ സഹായവും ചടങ്ങില്‍ സംസാരിച്ച ജില്ലാ കളക്ടര്‍ വാഗ്ദാനം ചെയ്തു. വോയിസ് ഓഫ് ട്രിവാന്‍ഡ്രം പ്രസിഡന്റ് സിബി കെ കുര്യന്‍, വൈസ് പ്രസിഡന്റ് മനോജ് വര്‍ക്കല, സെക്രട്ടറി അരവിന്ദ്, ലേഡീസ് വിംഗ് പ്രസിഡന്റ് ശില്‍പ പ്രിജി ലാല്‍, സെക്രട്ടറി ആയിഷ, ഇഫ്താര്‍ കമ്മിറ്റി കണ്‍വീനര്‍ അന്‍ഷാദ് അനീഷ്, രഞ്ജിനി, രജനി, സുമ, ആശ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ഇഫ്താര്‍ മജ്‌ലിസ് 2025ന് നേതൃത്വം നല്‍കി.
ബഹ്റൈനിലെ പ്രമുഖ കലാസാംസ്‌കാരിക കാരുണ്യ സംഘടനകളുടെ പ്രതിനിധികള്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു. ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഇഫ്താര്‍ കമ്മിറ്റി കണ്‍വീനര്‍ അന്‍ഷാദ് നന്ദി രേഖപ്പെടുത്തി.