‘അംഗന ശ്രീ 2019’; വിവാഹിതരായ മലയാളി വനിതകൾക്കായി മെഗാ മത്സരങ്ങൾ, ഒന്നാം സമ്മാനം ഗോൾഡ് നെക്ലേസ്

മനാമ: ബഹ്റൈൻ കേരളീയ സമാജം വനിതാവേദി ബഹ്റൈനിലെ വിവാഹിതരായ മലയാളി വിനിതകൾക്കായി ‘അംഗന ശ്രീ’ എന്ന പേരിൽ ടാലന്റ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 2019 ജനുവരി 1 മുതൽ ഫെബ്രുവരി 7വരെയാണ് മത്സരങ്ങൾ. മത്സരത്തിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്നവർക്ക് ഡിസംബർ 26 വരെ അപേക്ഷിക്കാം. ഫോക് ഡാൻസ് / ലളിതഗാനം (അഭിരുചിയനുസരിച്ച് ഏതെങ്കിലുമൊന്ന്) മോണോ ആക്ട്, മിറർ ആക്ട്, പാചകം, പൊതു വിജ്ഞാനം, ഇന്ത്യൻ പരമ്പരാഗത വേഷം, മുഖാമുഖം എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരങ്ങൾ നടത്തുക.

അപേക്ഷകർക്കായി നടത്തുന്ന പ്രാഥമിക മത്സരത്തിൽ വിജയികളാകുന്ന പത്തു പേരായിരിക്കും ഫൈനൽ മത്സരങ്ങളിലേക്ക് യോഗ്യത നേടുക. ഡിസംബർ 28 നാണ് പ്രാഥമിക മത്സരങ്ങൾ. ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിദഗ്ധരുടെ നേതൃത്വത്തിൽ വിവിധ മത്സര വിഷയങ്ങളിൽ പരിശീലനം നൽകും.

മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന വനിതയ്ക്ക് അംഗന ശ്രീ പട്ടവും ഗോൾഡ് നെക്ലസും സമ്മാനമായി നൽകും. രണ്ടാം സ്ഥാനം ലഭിക്കുന്നയാളിന് ഗോൾഡ് ചെയിനും മൂന്നാം സ്ഥാനമായി സ്വർണ്ണ നാണയവും സമ്മാനമായി ലഭിക്കും.

കൂടാതെ ആസ്വാദകർ തെരഞ്ഞെടുക്കുന്ന മത്സരാർത്ഥിക്ക് പ്രത്യേക സമ്മാനവും ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകും. ഫെബ്രുവരി 7 ന് വനിതാ വിഭാഗത്തിന്റെ കഴിഞ്ഞ ഒരു വർഷക്കാലത്തെ പ്രവർത്തനങ്ങളുടെ സമാപന സമ്മേളനത്തോടൊപ്പം നടക്കുന്ന ചടങ്ങിൽ വെച്ച് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.

അംഗന ശ്രീയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: മോഹിനി തോമസ്- 39804013, രജിത അനി- 38040619, ജോബി ഷാജൻ 33185698 എന്നിവരുമായി ബന്ധപ്പെടാം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!