കൊയിലാണ്ടി കൂട്ടം അംഗങ്ങൾക്ക് ഷിഫ പ്രിവിലേജ് കാർഡ്

മനാമ: കൊയിലാണ്ടി കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ അംഗങ്ങൾക്ക് ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ ചികിത്സ സേവനങ്ങൾക്ക്‌ പ്രിവിലേജ് കാർഡ് സൗകര്യം ലഭ്യമാക്കി. മനാമ എം.പി. ഡോ: സൗസൻ കമാലിൽ നിന്നും കെ.ടി. സലിം, ഹരീഷ്‌. പി. കെ, ഫൈസൽ ഇയഞ്ചേരി എന്നിവർ പ്രിവിലേജ് കാർഡ് ഏറ്റുവാങ്ങി. മുൻ എം.പി ഹസ്സൻ ബുക്കുമ്മാസ്, ഷിഫ സി.ഇ.ഒ. ഹബീബ് റഹ്‌മാൻ, അഡ്മിനിസ്ട്രേറ്റർ സക്കീർ എന്നിവർ പങ്കെടുത്തു.