മനാമ: ബഹ്‌റൈനില്‍ ഈ ആഴ്ച ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വാരാന്ത്യത്തോടെ ചൂട് 36 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നും കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിലുണ്ട്.
അതേസമയം, ഇന്ന് രാത്രിയില്‍ നേരിയ മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. കൂടിയ താപനില പരമാവധി 34 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 20 ഡിഗ്രി സെല്‍ഷ്യസും വരെയാകും. ഈര്‍പ്പം പരമാവധി 85 ശതമാനവും കുറഞ്ഞത് 10 ശതമാനവും ആയിരിക്കും.