മനാമ: ടോക്കിയോ മാരത്തണ്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ബഹ്റൈന്‍ വനിതയായി ദാലിയ അല്‍ സാദിഖി (39) ചരിത്രം സൃഷ്ടിച്ചു. അബോട്ട് വേള്‍ഡ് മാരത്തണ്‍ മേജേഴ്സ് പൂര്‍ത്തിയാക്കാനും സിക്സ് സ്റ്റാര്‍ മെഡല്‍ നേടാനും ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടാനുമുള്ള ദാലിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നേട്ടം.
തന്റെ വിജയം മറ്റ് സ്ത്രീകളെ അവരുടെ വെല്ലുവിളികള്‍ മറികടന്ന് സ്വപ്നങ്ങള്‍ പിന്തുടരാന്‍ പ്രചോദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദാലിയ പറഞ്ഞു.