കാല്‍നടയാത്രക്കാരനെ മനപ്പൂര്‍വം കാറിടിപ്പിച്ചു; 42കാരന്‍ അറസ്റ്റില്‍

tvbg

 

മനാമ: കാല്‍നടയാത്രക്കാരുടെ ഇടയിലേയ്ക്ക് മനപ്പൂര്‍വ്വം കാര്‍ ഇടിച്ചുകയറ്റിയ 42 വയസ്സുകാരന്‍ അറസ്റ്റില്‍. അപകടത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വീഡിയോ പുറത്തുവന്ന് 24 മണിക്കൂറിനുള്ളിലാണ് അറസ്റ്റ്.

കാര്‍ ഇടിപ്പിച്ചതിനെ തുടര്‍ന്ന് 45 വയസ്സുകാരന് പരിക്കുണ്ട്. ഇയാളുടെ കാലൊടിഞ്ഞു. പരിക്കേറ്റയാളെ ഉടന്‍ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. കൂടുതല്‍ അന്വേഷണത്തിനും നിയമനടപടികള്‍ക്കുമായി അധികൃതര്‍ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

വ്യക്തിപരമായ വൈരാഗ്യം മൂലം ഇരയെ മനപ്പൂര്‍വം കാറിടിപ്പിച്ചതാണെന്ന് നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!