റിഫ ഇസ്ലാമിക്‌ സെന്റർ ഈദ്‌ ഗാഹ്‌ സംഘടിപ്പിക്കുന്നു

മനാമ: ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ റിഫ ഇസ്ലാമിക്‌ സെന്റർ മലയാളികൾക്കായി സംഘടിപ്പിക്കുന്ന ഈദ്‌ ഗാഹ്‌ റിഫ ലുലു ഹൈപ്പർമാർക്കറ്റിന്‌ സമീപമുള്ള സ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന്‌ സംഘാടകർ അറിയിച്ചു. നമസ്കാരത്തിന്‌ മൂസ സുല്ലമി നേതൃത്വം നൽകും. രാവിലെ 05.10 ന്‌ നടക്കുന്ന ഈദ്‌ നമസ്കാരത്തിൽ പങ്ക്ചേരുന്നവർ വുദു ഉണ്ടാക്കി വരുന്നത്‌ നന്നായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.