സെന്റ് മേരീസ് കത്തീഡ്രലില്‍ കാത്തിരിപ്പ് ധ്യാനം ജൂൺ 3, 4, 6 തീയതികളില്‍

മനാമ: ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ആദ്ധ്യാത്മിക പ്രസ്ഥാനമായ സെന്റ് പോള്‍സ് സുവിശേഷ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ 2019
ജൂണ്‍ 3, 4, 6 (തിങ്കള്‍, ചൊവ്വ, വ്യാഴം) തീയതികളില്‍ വൈകിട്ട് ഏഴ് മണി മുതല്‍ കാത്തിരിപ്പിന്റെ ദിനങ്ങളോടനുബന്ധിച്ച് “കാത്തിരിപ്പ് ധ്യാനവും” ഗാന ശുശ്രൂഷയും നടക്കും. ധ്യാന ശുശ്രൂഷകള്‍ക്ക് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് മുന്‍ പ്രൊഫസറും, ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം മുന്‍ സെക്രട്ടറിയും പ്രശസ്ത കണ്‍ വന്‍ഷന്‍ പ്രസംഗികനുമായ റവ. ഫാദര്‍ ഡോ. കുര്യന്‍ ദാനിയേല്‍ നേത്യത്വം നല്‍കും എന്നും ഏവരും പ്രാര്‍ത്ഥനാ പൂര്‍വ്വം വന്ന്‍ അനുഗ്രഹം പ്രാപിക്കണമെന്നും ഇടവക വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, സുവിശേഷ സംഘം ലെ. വൈസ് പ്രസിഡണ്ട് വര്‍ഗീസ് എം. ചാക്കോ, സെക്രട്ടറി ബ്ലസ്സന്‍ കെ. ജോര്‍ജ്ജ്, ട്രഷറര്‍ ജോസ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.