ആർ.എസ്.സി – മഖ്ദൂമിയ സംയുക്ത മെഗാ ഇഫ്താർ സംഗമം ശ്രദ്ധേയമായി

മനാമ: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്. സി) ബഹ്റൈൻ നാഷനൽ ഘടകവും കൂത്തുപറമ്പ് മഖ്ദൂമിയ ബഹ് റൈൻ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച മെഗാ ഇഫ്താർ ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി.

സൽമാബാദ് സുന്നി സെന്ററിൽ നടന്ന സംഗമത്തിൽ ഐ സി.എഫ്. നാഷനൽ നേതാക്കളായ വി.പി.കെ. അബൂബക്കർ ഹാജി, റഫീക്ക് മാസ്റ്റർ നരിപ്പറ്റ, സലാം മുസല്യാർ കോട്ടക്കൽ .സി .എച്ച് അഷ്റഫ്, സിയാദ് എന്നിവരും അൻവർ സലീം സഅദി, അബ്ദുറഹീം സഖാഫി വരവൂർ, വി.പി.കെ. മുഹമ്മദ് , ശംസുദ്ധീൻ സഖാഫി, ഷാഫി വെളിയങ്കോട്, സാമൂഹിക പ്രവർത്തകരായ രാജു ഇരിങ്ങൽ, ഗഫൂർ കൈപ്പമംഗലം തുടങ്ങിയവർ സംബന്ധിച്ചു.

ഹംസ ഖാലിദ് സഖാഫി, അബ്ദുള്ള രണ്ടത്താണി, അശ്‌റഫ് മങ്കര, ഫൈസൽ ചെറുവണ്ണൂർ, ഷഹീൻ അഴിയൂർ, ഫൈസൽ കൊല്ലം, നജ്മുദ്ധീൻ പഴമള്ളൂർ, ഇർഫാദ് ഊരകം നേതൃത്വം നൽകി.