ബഹ്റൈൻ കാട്ടാമ്പള്ളി കൂട്ടായ്മ ഇഫ്താർ സംഗമവും അനുമോദനവും സംഘടിപ്പിച്ചു 

മനാമ: ബഹ്റൈനിലെ കണ്ണൂര്‍ജില്ല- കാട്ടാന്പള്ളി സ്വദേശികളുടെ കൂട്ടായ്മയായ ബഹ്റൈൻ കാട്ടാമ്പള്ളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും സമസ്ത പൊതുപരീക്ഷയിൽ പന്ത്രണ്ടാം തരത്തിൽ ഒന്നാം റാങ്കോടുകൂടി പാസായ ശാക്കിറ ഷെറിന് അനുമോദനവും നടത്തി. മനാമ കോഴിക്കോട് സ്റ്റാര്‍ റസ്റ്റോറൻറ്ൽ നടന്ന പരിപാടിയിൽ മുപ്പതോളം കാട്ടാമ്പള്ളി നിവാസികൾ പങ്കെടുത്തു. ശഹീർ കാട്ടാമ്പള്ളിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടി അഷ്റഫ് കാട്ടാമ്പള്ളിയുടെ അധ്യക്ഷതയിൽ ഉബൈദുല്ല റഹ്മാനി കൊമ്പംകല്ല് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഷാക്കിറ സഹീറിന് മൊമെന്‍റോ സമ്മാനിച്ചു. സവാദ് കാട്ടാമ്പള്ളി നന്ദി രേഖപ്പെടുത്തി.