bahrainvartha-official-logo
Search
Close this search box.

യു എ ഇ ദീര്‍ഘകാല വിസ ലഭിക്കുന്ന ആദ്യ മലയാളി ഡോ. ആസാദ് മൂപ്പന്‍

dr22

ദുബായ്: 10 വര്‍ഷം കാലാവധിയുള്ള യുഎഇ വിസ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഡോ. ആസാദ് മൂപ്പന് ലഭിച്ചു. രാജ്യത്ത് ദീര്‍ഘകാല നിക്ഷേപം നടത്താന്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കാനും കഴിവുറ്റ പ്രൊഫഷണലുകളെയും വിദ്യാര്‍ത്ഥികളെയും രാജ്യത്തേക്ക് ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് യുഎഇ ദീര്‍ഘകാല വിസകള്‍ അനുവദിച്ചുതുടങ്ങിയത്. ആസാദ് മൂപ്പന്റെ ഭാര്യ നസീറ ആസാദിനും 10 വര്‍ഷ വിസ ലഭിച്ചിട്ടുണ്ട്.

വിവിധ രംഗങ്ങളിലെ മികച്ച പ്രൊഫഷണലുകള്‍ക്കും നിക്ഷേപകര്‍ക്കുമായി അടുത്തിടെയാണ് യുഎഇ 10 വര്‍ഷം കാലാവധിയുള്ള വിസ നല്‍കിത്തുടങ്ങിയത്. ഇത്തരം വിസ ലഭിക്കുന്ന ആദ്യ മലയാളിയാണ് ഡോ. ആസാദ് മൂപ്പന്‍. യുഎഇയിലെ ആരോഗ്യ രംഗത്തുള്ള തന്റെ പ്രയത്നങ്ങള്‍ ഫലം കണ്ടതിന്റെ അംഗീകാരമായി ഇതിനെ കാണുന്നുവെന്നും യു എ ഇ പൗരത്വം ലഭിച്ചതിന് തുല്യമാണ് ഈ ദീര്‍ഘകാല വിസയെന്നും അദ്ദേഹം പറഞ്ഞു.

1987 ലാണ് ഡോ. ആസാദ് മൂപ്പൻ അജമാനിലെ ഒരു ക്ലിനിക്കില്‍ ഡോക്ടറായി യുഎഇയിലെത്തുന്നത്. ഇപ്പോള്‍ 24 ആശുപത്രികളും 116 ക്ലിനിക്കുകളും നിരവധി ഫാര്‍മസികളുമുള്ള ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ഉടമയാണ് അദ്ദേഹം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!