ദുബായ്: യു എ ഇ പെർമനെന്റ് റെസിഡൻസി ഗോൾഡ് കാർഡ് ആദ്യമായി ലുലു ഗ്രൂപ്പ് ചെയർമാനും ഡയറക്ടറുമായ എം എ യൂസുഫലിയ്ക് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ് വിതരണം ചെയ്തു.
അബുദാബിയിൽ വെച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ബ്രിഗേഡിയർ സയീദ് സലീം അൽ ഷംസിയാണ് യൂസഫലിക്ക് ഗോൾഡ് കാർഡ് നൽകിയത്. 6800 നിക്ഷേപകരിൽ നിന്ന് ആദ്യത്തെ പെർമനെന്റ് റസിഡൻസിയാണ് യൂസഫലിക്ക് ലഭിച്ചത്.
അഞ്ചു മുതൽ പത്ത് വർഷം വരെ ദീർഘകാല വിസ പ്രഖ്യാപനത്തിനു പുറമെയാണ് ബിസിനസുകാർക്കും പ്രതിഭാധനരായ വ്യക്തികൾക്കും ഗോൾഡ് കാർഡ് സമ്മാനിച്ച് സ്ഥിരം റെസിഡൻസി നൽകുന്നത്. മൊത്തം 6800 പേർക്ക് വിതരണം ചെയ്യനുദ്ദേശിക്കുന്ന സ്ഥിരം റെസിഡൻസി ഗോൾഡ് കാർഡിന്റെ ആദ്യത്തെ ബാച്ച് 100 ബില്യൻ ദിർഹമിനു മുകളിൽ നിക്ഷേപമുള്ള നിക്ഷേപകർക്കാണ്.