ദുബായ്: ദുബായ് സന്ദർശനത്തിനെത്തിയ ബഹ്‌റൈൻ രാജാവിനെ ഉപചാരപൂർവ്വം വരവേറ്റ് യു എ ഇ നേതാക്കൾ. ദുബായ് ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും വൈസ് പ്രസിഡണ്ടുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂം, അബുദാബി കിരീടാവകാശിയും യു എ ഇ സൈന്യാധിപനുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവരാണ് ബഹ്‌റൈൻ ഭരണാധികാരിയെ വരവേൽക്കാൻ എത്തിച്ചേർന്നത്.
മൂവരും ഇരുരാജ്യങ്ങളും തമ്മിലെ വിവിധ ബന്ധങ്ങളെയും കരാറുകളെയും കുറിച്ച് ചർച്ച ചെയ്തതായാണ് സൂചന. ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂമും പ്രസ്തുത യോഗത്തിൽ പങ്കെടുത്തിരുന്നു.
Pics: @HHShkMohd & @MohamedBinZayed with their guest King Hamad bin Isa Al Khalifa of Bahrain during a tour around the heart-shaped lake in Al Marmoom area. pic.twitter.com/VYTzzfoRRu
— Dubai Media Office (@DXBMediaOffice) December 23, 2018
ദുബായ് മർമൗൻ റസ്റ്റ് ഹൌസിനു സമീപമുള്ള ഹൃദയാകൃതിയിൽ നിർമ്മിച്ച ലവ് ലേക്കിലേക്ക് ശൈഖ് മുഹമ്മദ് ബിൻ റാഷിദും ശൈഖ് മുഹമ്മദ് ബിൻ സായിദും അദ്ദേഹത്തെ അനുഗമിച്ചു. ലോകത്തിനു മുന്നിൽ യു എ ഇയുടെ മനുഷ്യസ്നേഹവും സഹിഷ്ണുതയും വെളിവാക്കുന്ന വലിയ മനുഷ്യ നിർമ്മിത തടാകമാണ് ലവ് ലേക്.
Video: @HHShkMohd and @MohamedBinZayed receive King Hamad bin Isa Al Khalifa of Bahrain in presence of @HamdanMohammed and discuss further developing the strong bilateral relations for the benefit of the peoples of Bahrain and the #UAE. pic.twitter.com/MO4Kymly3L
— Dubai Media Office (@DXBMediaOffice) December 23, 2018