മനാമ: ബഹ്‌റൈനിലുള്ള മുഴുവൻ പ്രവാസികൾക്കും ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ഈദുൽ ഫിത്വർ ആശംസകൾ അറിയിച്ചു. ഈദുൽ ഫിത്വർ എന്നത് ആത്മീയതയുടെയും ഭക്തിയുടെയും വിജയാഘോഷമാണ്. ഒരു മാസക്കാലം നീണ്ടു നിന്ന ചിട്ടയായ പരിശീലനത്തിലൂടെ നേടിയെടുത്ത ആത്മീയതയുടെ കരുത്തുമായാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുന്നത്. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും ശാന്തിമന്ത്രങ്ങളാണ് പെരുന്നാൾ ദിനത്തിൽ ഉയർന്നുകേൾക്കുക.
ജീവിതത്തിന്റെ നിറങ്ങൾ നഷ്ടപ്പെട്ടുപോവുകയും മുഖ്യധാരയിൽ നിന്നും പുറന്തള്ളപ്പെട്ടുപോയവരെയും ആഘോഷങ്ങൾക്കിടയിൽ നാം മറന്നു പോവരുത്. അവരോടുള്ള ഐക്യദാർഢ്യവും നമുക്ക് പ്രഖ്യാപിക്കാൻ സാധിക്കണം. കാലുഷ്യത്തിന്റെയും അസ്വസ്ഥയുടെയും അന്തരീക്ഷത്തിനു പകരം ശാന്തിയുടെയും സമാധാനത്തിന്റെയും ശീതളിമ സമൂഹത്തിൽ പരത്താനായിരിക്കണം ഓരോ ആഘോഷങ്ങളും നമ്മെ പ്രചോദിപ്പിക്കേണ്ടത് എന്നും ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് ജമാൽ നദ്‌വി ഇരിങ്ങലും ജനറൽ സെക്രട്ടറി എം.എം. സുബൈറും പത്രക്കുറിപ്പിൽ അറിയിച്ചു.