bahrainvartha-official-logo
Search
Close this search box.

കേരളത്തിൽ വീണ്ടും നിപ വൈറസ്; കൊച്ചിയിൽ ചികിത്സയിലുള്ള യുവാവിന് നിപ ബാധ സ്ഥിരീകരിച്ചു

nipag-virus

കൊച്ചി: കൊച്ചിയിൽ ചികത്സയിൽ കഴിയുന്ന യുവാവിവ് നിപ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. സ്ഥിതി ഗുരുതരമാണെങ്കിലും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ല. രോഗ വ്യാപനം തടയാനും രോഗലക്ഷണങ്ങൾ ഉള്ളവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനും നടപടി എടുത്തിട്ടുണ്ട്. ഭയമല്ല വേണ്ടത് ജാഗ്രതയാണെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ വിശദീകരിച്ചു.

പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ രക്ത പരിശോധനയിലൂടെയാണ് സ്ഥിരീകരണം ലഭിച്ചത്. രോഗ ബാധ കണ്ടെത്തിയ വിദ്യാര്‍ത്ഥിയുടെ സുഹൃത്തിനും പനിയുണ്ട്. ഇയാളെ ഐസൊലേഷൻ വാര്‍ഡിലേക്ക് മാറ്റും. ആദ്യഘട്ടത്തിൽ രോഗിയെ പരിചരിച്ച രണ്ട് നേഴ്സുമാര്‍ക്ക് പനിയുടെ ലക്ഷണമുണ്ട്. നേരിയ പനിയും തൊണ്ടയിൽ അസ്വസ്ഥതയുള്ള അവരും നിരീക്ഷണത്തിലാണ്. കഴിഞ്ഞ തവണ ഓസ്ട്രേലിയയിൽ നിന്ന് എത്തിച്ച മരുന്ന് സ്റ്റോക്ക് ഉണ്ട്. മരുന്ന് ഉപയോഗിക്കുന്നതിനുള്ള പരിശീലനം നേടിയ രണ്ട് ഡോക്ടര്‍മാര്‍ ഉണ്ട്. നിലവിൽ ലഭ്യമായ മികച്ച മരുന്നും ചികിത്സയും ഉറപ്പാക്കാനായിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

രോഗിയുമായി അടുത്തിടപഴകിയവരുള്‍പ്പെടെ 86 പേര്‍ നിരീക്ഷണത്തിലുണ്ട്. നിപ ബാധിച്ച യുവാവിന് എല്ലാ സൗകര്യങ്ങളും ആശുപത്രി അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് നിപ ബാധയുണ്ടായ സമയത്തെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് കരുതല്‍ നടപടികള്‍ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്ടു നിന്നുള്ള വിദഗ്ധസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!