മനാമ: ഹമദ് ടൗണിലെ ലേബർ ക്യാമ്പിൽ 4 മാസത്തോളമായി ശമ്പളം കിട്ടാതിരുന്ന പത്തോളം പ്രവാസി ഇന്ത്യക്കാർക്ക് വീ കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തു. പ്രസ്തുത പരിപാടിക്ക് പ്രസിഡന്റ് റെജി വര്ഗീസ്, സെക്രട്ടറി രതിൻ നാഥ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ദേവൻ എന്നിവർ നേതൃത്വം നൽകി.