കേന്ദ്ര വിദേശകാര്യ – പാർലമെന്ററി സഹമന്ത്രിയായി നിയമിതനായ വി. മുരളീധരനെ യാത്രസമിതി അഭിനന്ദിച്ചു

മനാമ: ഗൾഫിൽ നിന്നു നാട്ടിലേക്കുള്ള വിമാനനിരക്ക് കുറയ്ക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യാത്ര സമിതി ആവശ്യപ്പെട്ടു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നീ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട് ബഹ്‌റൈൻ സർവീസ് തുടങ്ങുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നും യാത്ര സമിതി ആവശ്യപ്പെട്ടു.കേരളത്തിലേക്കുള്ള എല്ലാ സെക്ടറുകളിലും യാത്ര തിരക്കു കൂടുമ്പോൾ നിരക്ക് കൂട്ടുക എന്ന പതിവ് രീതി ആവർത്തിക്കപ്പെടുന്നത് പുനഃപരിശോധിക്കണമെന്ന് യാത്ര സമിതി ആവശ്യപ്പെട്ടു.

അവധിക്കാലത്തു ഉയർന്ന ടിക്കറ്റ് നിരക്ക് നൽകിയാലേ കേരളത്തിൽ നിന്നു ഗൾഫിലേക്ക് യാത്ര ചെയ്യാനാകൂ. നിരക്ക് രണ്ടും മൂന്നും ഇരട്ടി വർധിപ്പിച്ച് പ്രവാസികളെ പിഴിയുന്നത് ഒഴിവാക്കണമെന്നു യാത്ര സമിതി ആവശ്യപ്പെട്ടു. കേരള കേന്ദ്ര സർക്കാരുകൾ ബഹ്റൈൻ സർവീസിനായി താല്പര്യം എടുക്കണമെന്നും യാത്ര സമിതി ആവശ്യപ്പെട്ടു. വിദേശ വിമാന കമ്പനികളും സർവീസ് ആരംഭിക്കാൻ എത്രയും വേഗം രംഗത്ത് വരണമെന്ന് യാത്ര സമിതി ആവശ്യപ്പെട്ടു. അവധിക്കാല തിരക്ക് പരിഗണിച്ച് കൂടുതൽ സീറ്റുകൾ ഉള്ള വിമാനങ്ങളും മതിയായ കണക്ഷൻ സർവീസുകളും ഏർപെടുത്തുവാൻ വിമാനക്കമ്പനികൾ തയ്യാറാകണമെന്നും ജനപ്രതിനിധികൾ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്നും യാത്ര സമിതി ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പു പ്രഖ്യാപനങ്ങൾ വാഗ്ദാനങ്ങൾ മാത്രമായി അവശേഷിക്കാതെ പ്രവാസികൾക്കും കുടുംബാങ്ങൾക്കും തിരക്കേറിയ അവധിക്കാലത്തു നാട്ടിലേക്കും തിരിച്ചും മതിയായ യാത്രാ സൗകര്യം ഏർപ്പെടുത്തുവാൻ വേണ്ട നടപടി സ്വീകരിക്കുവാൻ ജനപ്രതിനിധികൾ മുൻകൈയെടുക്കണമെന്നു യാത്ര സമിതി അഭ്യർത്ഥിച്ചു. തിരുവനന്തപുരം ബഹ്‌റൈൻ സർവീസ് പുനഃസ്ഥാപിക്കണമെന്നും യാത്ര സമിതി ആവശ്യപ്പെട്ടു.