മനാമ: ഐ.വൈ.സി.സി ഹിദ്ദ്-അറാദ് ഏരിയ കമ്മറ്റിയുടെ നേത്യത്വത്തിൽ സല്യൂട്ട് സച്ചിൻ സീസൺ-4 എന്ന പേരിൽ ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. ഐ.വൈ.സി.സിയുടെ 9 ഏരിയ കമ്മറ്റിയിലെ അംഗങ്ങൾ തമ്മിലായിരുന്നു മത്സരം. ബുസൈതീൻ ഗ്രൗണ്ടിൽ വച്ച് രാവിലെ 7 മണിക്ക് ആരംഭിച്ച മത്സരം ഉച്ചക്ക് 2 മണി വരെ നീണ്ടുനിന്നു. ഐ.വൈ.സി.സിയുടെ എഴുപതോളം വരുന്ന ക്രിക്കറ്റ് താരങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്.
വളരെ വാശിയേറിയ മത്സരത്തിൽ സൂരജ് വി സുരേഷിന്റെ നേതൃത്വത്തിൽ ബുദയ്യ ഏരിയ ഒന്നാം സ്ഥാനവും ബെൻസി ഗനിയുഡ് വസ്റ്റ്യന്റെ നേതൃത്വത്തിൽ ഹിദ്ദ്-അറാദ് ഏരിയ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മികച്ച ബാറ്റ്സ്മാനായി സൂരജ് വി സുരേഷിനെയും മികച്ച ബൗളറായി റെജി റോജിയെയും തിരഞ്ഞെടുത്തു. വിജയികൾക്ക് ഐ.വൈ.സി.സിയുടെ ദേശീയ പ്രസിഡന്റ് ബ്ലെസ്സൻ മാത്യു, ദേശീയ ജനറൽ സെക്രട്ടറി റിച്ചി കളത്തുരത്ത്, ദേശീയ ട്രഷറർ ഷബീർ മുക്കൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു