കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ ഈദ് മൽഹാർ ജൂൺ 6 ന് (വ്യാഴാഴ്ച)

മനാമ: കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷന്റെ ഈദ് മൽഹാർ ഈ വരുന്ന വ്യാഴാഴ്ച ( 6. 6.2019) വൈകിട്ട് 6 മണി മുതൽ അദ്ലിയയിലുള്ള ബാങ്ങ് സാങ് തായ് റെസ്റ്റോറന്റിൽ വച്ച് നടത്തുന്നു.വിവിധയിനം കലാപരിപാടികളും മത്സരങ്ങളും സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. എല്ലാ കണ്ണൂർ പ്രവാസികളെയും പരിപാടിയിലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നതായി ഭാരവാഹികൾ അറിയിച്ചു.