സമസ്ത ബഹ്‌റൈൻ – കെ എം സി സി ജിദ്‌ഹഫ്‌സ്‌ ഏരിയ കമ്മിറ്റി സംയുക്തമായി ചെറിയ പെരുന്നാൾ നമസ്കാരം സംഘടിപ്പിച്ചു

മനാമ: സമസ്ത ബഹ്‌റൈൻ ജിദ്‌ഹഫ്‌സ്‌ ഏരിയ കമ്മിറ്റിയും കെ എം സി സി ജിദ്‌ഹഫ്‌സ്‌ ഏരിയ കമ്മിറ്റിയും സംയുക്തമായി ചെറിയ പെരുന്നാൾ നമസ്കാരത്തിന് സൗകര്യമൊരുക്കി. സനാബീസിലെ അൽ ശബാബ് ക്ലബ്ബിൽ വിവിധ രാജ്യക്കാരായി രണ്ടായിരത്തോളം പേര് പങ്കെടുത്തു, മുഹമ്മദ്‌ മുസ്‌ലിയാർ എടവണ്ണപ്പാറ നിസ്കാരത്തിനു നേത്രത്വം നൽകി.

ഹാഫിള് ശറഫുദ്ധീൻ മുസ്‌ലിയാർ, ഉസ്മാൻ സഖഫി, മജീദ് കാപ്പാട്, ശിഹാബ് ചാപ്പനങ്ങാടി, കരീം മുസ്‌ലിയാർ, വായൊത്ത് അബ്ദുൽ റഹിമാൻ, ഫൈസൽ, ഷമീർ പേരാമ്പ്ര, സത്താർ, സലീം, ഇബ്രാഹിം കുട്ടി, സ്‌നസ് മുബാറക്, ഷൌക്കത്ത്, താഹിർ, ആഷിഖ് എന്നിവർ സൗകര്യമൊരുക്കുന്നതിനു നേത്രത്വം നൽകി.