മനാമ: മനുഷ്യക്കടത്ത് ചെറുക്കുന്നതിനുള്ള ദേശീയ പദ്ധതി അന്തിമ ഘട്ടത്തിലാണെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) സിഇഒ നബ്‌റാസ് താലിബ്. മനുഷ്യക്കടത്ത് കൈകാര്യം ചെയ്യാന്‍ രാജ്യത്തെ സ്ഥാപനങ്ങള്‍ക്ക് ഒരു മാര്‍ഗനിര്‍ദേശക ഗ്രന്ഥമായി ഈ രേഖ പ്രവര്‍ത്തിക്കുമെന്ന് മനുഷ്യക്കടത്തിനെ ചെറുക്കുന്നതിനുള്ള ദേശീയ സമിതിയുടെ അധ്യക്ഷന്‍ കൂടിയായ താലിബ് പറഞ്ഞു.
നിലവിലെ ചട്ടക്കൂടിലൂടെയും തുടര്‍ച്ചയായ ശ്രമങ്ങളിലൂടെയും ബഹ്റൈന്‍ ലോക രാജ്യങ്ങളില്‍ വിശ്വാസം നേടിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യക്കടത്തിനെതിരെ ശക്തമായ പ്രതികരണം കെട്ടിപ്പടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അഭിപ്രായപ്പെട്ടു.