റമദാനിന്റെ അധ്യാപനങ്ങൾ ജീവിതത്തിൽ പകർത്തുക: സമീർ ഫാറൂഖി

മനാമ: ഓരോ വിശ്വാസിയും വിശുദ്ധമാസമായ റമദ്വാനിൽ ആർജിച്ചെടുത്ത സൂക്ഷ്മതയും ജീവിത നൈർമല്യവും ഇനി വരും ദിവസങ്ങളിലും കാത്തുസൂക്ഷിക്കാൻ ശ്രദ്ധിക്കണമെന്ന് സമീർ ഫാറൂഖി ഓർമ്മിപ്പിച്ചു.

ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ കീഴിൽ അൽ ഹിദായ സെന്റർ മലയാളം വിഭാഗം ഹൂറ ഉമ്മു ഐമൻ ഗേൾസ് ഹൈസ്‌കൂളിൽ നടന്ന ചെറിയ പെരുന്നാൾ നമസ്‌കാരത്തിന് ശേഷമുള്ള ഈദ് പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സൃഷ്ടാവിനു വേണ്ടി നാം ചെയ്യുന്ന കർമ്മങ്ങളിൽ അങ്ങേയറ്റത്തെ സൂക്ഷ്മത പാലിക്കണമെന്നും ഏറ്റവും നല്ല പ്രവർത്തനങ്ങൾ മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അബ്ദുൽ ഗഫൂർ പാടൂർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ഉമ്മുൽ ഹസ്സൻ സ്പോർട്സ് ക്ളബ്ബ് ഗ്രൗണ്ടിൽ നടന്ന ഈദ് പ്രാർത്ഥനകൾക്ക് ഉസ്താദ് യഹ്യ സി.ടി. നേതൃത്വം നൽകി.