മനാമ: ദേശീയ മാനദണ്ഡങ്ങളുടെയും സാങ്കേതിക നിയന്ത്രണങ്ങളുടെയും ദുരുപയോഗത്തിനുള്ള ശിക്ഷകള്‍ ശക്തിപ്പെടുത്തുന്നതിനായി 2016 ലെ സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ് മെട്രോളജി നിയമം ഭേദഗതി ചെയ്യാന്‍ ബഹ്റൈന്‍ ഒരുങ്ങുന്നു. നിയമലംഘകര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും അല്ലെങ്കില്‍ 100 ദിനാര്‍ മുതല്‍ 10,000 ദിനാര്‍ വരെ പിഴയും ലഭിക്കാം.
ഭേദഗതി എം.പിമാര്‍ അംഗീകരിച്ചതിനാല്‍ നാളെ നടക്കുന്ന അവസാന സെഷനില്‍ ശൂറ കൗണ്‍സില്‍ ഭേദഗതി ചര്‍ച്ച ചെയ്യും. ഔദ്യോഗിക സാങ്കേതിക രേഖകളുടെയും ചിഹ്നങ്ങളുടെയും അനധികൃത വിതരണം, വില്‍പ്പന അല്ലെങ്കില്‍ ഉപയോഗം എന്നിവ ഉള്‍പ്പെടെ ലംഘനങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡിജിറ്റല്‍ യുഗത്തില്‍ നിയമങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ ആവശ്യകത വ്യവസായ-വാണിജ്യ മന്ത്രി അബ്ദുള്ള ബിന്‍ അദേല്‍ ഫഖ്റോ ഊന്നിപ്പറഞ്ഞു. അതേസമയം, വിശാലമായ പങ്കാളിത്തം അനുവദിക്കുന്നതിനായി നാഷണല്‍ കമ്മിറ്റി ഫോര്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ് മെട്രോളജിയെയും നിയമം പുനക്രമീകരിക്കുന്നുണ്ട്.