മനാമ: കേരളത്തിന് പുറത്തുള്ള, ലോകമെമ്പാടുമുള്ള കേരളീയ പ്രവാസികളെ ഒരുകുടക്കീഴില്‍ ഒരുമിപ്പിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ലോകകേരളം ഓണ്‍ലൈന്‍ പോര്‍ട്ടലിലേക്കുള്ള ബഹ്റൈന്‍ പ്രതിഭ നടത്തുന്ന രജിസ്ട്രേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രതിഭ ഹാളില്‍വച്ച് നടന്ന ചടങ്ങില്‍ നോര്‍ക്ക വൈസ് ചെയര്‍മാന്‍
പി ശ്രീരാമകൃഷ്ണനും നോര്‍ക്ക-റൂട്ട്സ് സിഇഒ അജിത് കൊളശ്ശേരിയും ചേര്‍ന്ന് ലോകകേരള സഭ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സിവി നാരായണനെ മൊബൈല്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു.
മുഴുവന്‍ പ്രതിഭ അംഗങ്ങളെയും ഒപ്പം ബഹ്റൈനിലെ പ്രവാസി മലയാളികളെയും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഭ നേതൃത്വം നല്‍കുമെന്നും രജിസ്റ്റര്‍ ചെയ്യുന്നതിന് സഹായം ആവശ്യമുള്ളവര്‍ക്ക് പ്രതിഭ പ്രവര്‍ത്തകരെ ബന്ധപ്പെടാമെന്നും പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിലും ആക്ടിങ് സെക്രട്ടറി മഹേഷ് കെവിയും അറിയിച്ചു.