മനാമ: സിത്രയില്‍ ഒരു ബേക്കറിയില്‍ തീപ്പിടിത്തം. ഒരു പരമ്പരാഗത ബേക്കറിയിലാണ് തീപ്പിടിച്ചത്. സിവില്‍ ഡിഫന്‍സ് ടീമെത്തി തീയണച്ചു. ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
നാഷണല്‍ ആംബുലന്‍സ് ആവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.