മനാമ: ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ അന്താരാഷ്ട്ര തൊഴിലാളി ദിനവും നഴ്‌സസ് ദിനവും സംയോജിപ്പിച്ചുകൊണ്ട് അസോസിയേഷന്‍ അംഗങ്ങളായ ബഹ്‌റൈനില്‍ 30 വര്‍ഷം പ്രവാസി ജീവിതം പൂര്‍ത്തിയാക്കിയ മുതിര്‍ന്ന പ്രവാസികളെയും നഴ്‌സുമാരെയും ആദരിച്ചു.
അസോസിയേഷന്‍ പ്രസിഡന്റ് ലിജോ കൈനടി അധ്യക്ഷത വഹിച്ച ചടങ്ങില്‍, രക്ഷാധികാരി ജോര്‍ജ് അമ്പലപ്പുഴ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യോഗത്തില്‍ മുഖ്യാതിഥിയായ അല്‍ ഹിലാല്‍ സ്‌പെഷ്യലിറ്റി മെഡിക്കല്‍ സെന്റര്‍ അതില്യ, ഇന്റേണല്‍ മെഡിസിന്‍ വിദഗ്ധന്‍ ഡോ. രാഹുല്‍ അബ്ബാസ് ആശംസകള്‍ അറിയിച്ചു.
അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അനൂപ് പള്ളിപ്പാട്, വനിതാ വിഭാഗം കോഓര്‍ഡിനേറ്റേഴ്‌സ് ആതിര പ്രശാന്ത്, അശ്വിനി അരുണ്‍, അല്‍ ഹിലാല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് സിജിന്‍ വി രാജു എന്നിവരും ആശംസകള്‍ അറിയിച്ചു.
അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ശ്രീകുമാര്‍ കറ്റാനം, അനീഷ് മാളികമുക്ക്, അജിത്ത് എടത്വ, പൗലോസ് കാവാലം, രാജേഷ് മാവേലിക്കര, ശ്രീജിത്ത് ആലപ്പുഴ, അരുണ്‍ മുട്ടം, രാജേശ്വരി ശ്രീജിത്ത്, ചിഞ്ചു നായര്‍, ആശാ മുരളി എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി. അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, ഹരീഷ് ചെങ്ങന്നൂര്‍ നന്ദി അറിയിച്ചു.