മനാമ: ഇന്ത്യന്‍ വിവരസാങ്കേതിക വിദ്യയെ ലോകോത്തരമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34ാംമത് രക്തസാക്ഷിത്വ ദിനാചരണം മെയ് 23 വെള്ളിയാഴ്ച വൈകിട്ട് 6.30 ന് മനാമയിലുള്ള കെ സിറ്റി ഹാളില്‍ നടക്കും. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമം അര്‍പ്പിച്ചു കൊണ്ട് പുഷ്പാര്‍ച്ചയും അനുസ്മരണ യോഗവും സംഘടിപ്പിക്കും. ബഹ്റൈനിലെ സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലകളിലുള്ളവര്‍ പങ്കെടുക്കും.
പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു. ഇന്ത്യ ഇന്ന് ലോകത്തിന്റെ മുമ്പില്‍ തല ഉയര്‍ത്തി നില്‍ക്കുന്നത് രാജീവ് ഗാന്ധിയെപ്പോലെയുള്ള മുന്‍കാല പ്രധാനമന്ത്രിമാരുടെ ദീര്‍ഘ വീക്ഷണത്തിന്റെ ഫലമാണ് എന്ന് ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെന്‍സി ഗനിയുഡ് അഭിപ്രായപ്പെട്ടു.