മനാമ: സാധാരണ കടലാസ് വിദേശ കറന്‍സിയാക്കി മാറ്റാന്‍ കഴിയുമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍. ഇവര്‍ ആഫ്രിക്കന്‍ പൗരന്‍മാരാണ്. നിരവധി ആളുകള്‍ ഇവരുടെ തട്ടിപ്പിനിരായിട്ടുണ്ടെന്നാണ് സൂചന. പ്രതികളെ കുറിച്ച് ഒരു ബഹ്‌റൈനി പൗരനാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്‍ഡ് ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റിക്ക് സൂചന നല്‍കിയത്. സാധാരണ കടലാസ് വിദേശ നോട്ടുകളാക്കി മാറ്റാന്‍ കഴിയുമെന്ന് പ്രതി തന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതായി ബഹ്റൈനി പറഞ്ഞു.
