ഹാർട്ട്  ഗ്രൂപ്പ് ഒന്നാം വാർഷികം(Heart Fest 2018) ആഘോഷിച്ചു

heart
മനാമ: ഹാർട്ട് സൗഹൃദ കൂട്ടായ്മ ഈ കഴിഞ്ഞ വെള്ളിയാഴ്ച(21.12 18) Carlton Hotel ൽ വച്ച് സംഘടിപ്പിച്ച  ഒന്നാം വാർഷികാഘോഷം ICRF Vice Chairman Dr. ബാബു രാമചന്ദ്രൻ ഉത്‌ഘാടനം ചെയ്തു. NIARC ന്റെ ബഹ്‌റൈൻ ചാപ്റ്റർ  Chairman – ശ്രീ KT. സലിം,  സാമൂഹ്യ പ്രവർത്തകൻ ശ്രീ സലാം മമ്പാട്ടുമൂല, Heart അംഗങ്ങളായ ശ്രീ കാസിം, ശ്രീ  സാബു  എന്നിവർ ചേർന്ന്  ഭദ്രദീപം കൊളുത്തി. ഹാർട്ട് ഗ്രൂപ്പ് കഴിഞ്ഞ ഒരു വർഷം നടത്തിയ  മെഡിക്കൽ ക്യാമ്പുകൾ , ബ്ലഡ് ഡോനെഷൻ ക്യാമ്പ്, തൊഴിലാളി ദിനത്തിൽ ലേബർ ക്യാമ്പുകളിൽ  നടത്തിയ സൗഹൃദ സന്ദർശനം, കൂടാതെ  ശ്രീ.സുന്ദരേശൻ ചാരിറ്റി, കേരളത്തിലെ പ്രളയക്കെ ടുതിയിൽ പെട്ടവർക്ക്  വേണ്ടി   മുഖ്യമന്ത്രിയുടെ  ചാരിറ്റി ഫണ്ടിലേയ്ക്ക്  ചെയ്ത  സഹായം അതോടൊപ്പം  പ്രളയക്കെടുതി അനുഭവിച്ച  ഗ്രൂപ്പ് മെമ്പേഴ്‌സിനും ഒരു കൈത്താങ്ങാവാൻ ഹാർട്ട് ഗ്രൂപ്പ് മുന്നിട്ടുനിന്നതിനെ ചടങ്ങിൽ സന്നിഹിതരായ വിശിഷ്ട വ്യക്തികൾ പ്രത്യേകം അഭിനന്ദിച്ചു.
500 ൽ അധികം ആളുകൾ  പങ്കെടുത്ത   വാർഷികാഘോഷം ഏവർക്കും  വ്യത്യസ്തവും, മനോഹരവുമായ അനുഭവം ആയി. ഈ കുറഞ്ഞ കാലയളവിൽ തന്നെ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തും ഹാർട്ട് കൂട്ടായ്മക്ക് തങ്ങളുടേതായ മുദ്ര പതിപ്പിക്കാൻ ആയി എന്നതും എടുത്തുപറയേണ്ടതാണ്.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!