വാറ്റ് അവതരിപ്പിക്കാനൊരുങ്ങി ബഹ്റൈൻ

മനാമ: 2019 ജനുവരി ഒന്ന് മുതൽ മൂല്യവർധിത നികുതി (വാറ്റ്) ബഹ്റൈനിൽ പ്രാബല്യത്തിൽ വരുമ്പോൾ ഉപഭോക്തൃ സംരംക്ഷണവും സുതാര്യതയുമാണ് പ്രധാനമെന്ന് ഫിനാൻസ് ആൻഡ് നാഷ്ണൽ എ കോണമി മിനിസ്റ്റ്ട്രി അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഫോർ ഡെവലപ്മെന്റ് ആൻഡ് പോളിസി ഓഫ് പബ്ലിക് റെവന്യൂസ് റാണ ഇബ്രാഹിം ഫാഖിഹി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന മന്ത്രി സഭായോഗത്തിലാണ് അഭിപ്രായം ഉന്നയിച്ചത്.

വാറ്റ് നിയമങ്ങളും അത് സംബന്ധിച്ച വിവരങ്ങളും ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടത്ര സെമിനാറുകളും ബോധവൽക്കരണ ക്ലാസുകളും നടത്തിയിട്ടുള്ളതായും അവർ പറഞ്ഞു. നാഷ്ണൽ ബ്യൂറോ ഓഫ് ടാക്സേഷന്റെ നേതൃത്വത്തിൽ വാറ്റ് നിയമങ്ങളെ കുറിച്ച് സംരംഭകരെ ബോധവാൻമാരാക്കിയിട്ടുണ്ട്. വാറ്റ് രജിസ്ട്രേഷൻ പൂർത്തികരിക്കുന്നവർക്ക് സംരംഭകരുടെയും അവരുടെ ബിസിനസ്സിന്റെ മുഴുവൻ വിവരങ്ങൾ അടങ്ങുന്ന ഒരു രെജിസ്ട്രേഷൻ സെർട്ടിഫിക്കറ്റും ലഭിക്കുമെന്നും അവർ യോഗത്തിൽ പറഞ്ഞു.