മനാമ: അപ്പാര്‍ട്ട്‌മെന്റുകളില്‍ സൗണ്ട് പ്രൂഫ് സംവിധാനങ്ങള്‍ സ്ഥാപിക്കാനുള്ള മാനദണ്ഡങ്ങള്‍ക്കായുള്ള നിര്‍ദേശം ക്യാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് ഏകകണ്ഠമായി അംഗീകരിച്ചു. റെസിഡന്‍ഷ്യല്‍ ടവറുകളിലെ ശബ്ദമലിനീകരണം തടയുന്നതിനും പൊതു സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിതെന്ന് ബോര്‍ഡിന്റെ സാമ്പത്തിക, ഭരണ, നിയമനിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ബഷാര്‍ അഹമ്മദി പറഞ്ഞു.
‘താമസ കെട്ടിടങ്ങളിലെ ശബ്ദ പ്രശ്‌നങ്ങളെ കുറിച്ച് പതിവായി പരാതികള്‍ വരാറുണ്ട്. കെട്ടിടങ്ങളുടെ മോശം രൂപകല്‍പ്പന കാരണം താമസക്കാര്‍ എപ്പോഴും കഷ്ടപ്പെടുന്നത് അംഗീകരിക്കാനാവില്ല.”, ഡോ. അഹമ്മദി പറഞ്ഞു.









