മനാമ: പവിഴ ദ്വീപ് കടപ്പുറം പഞ്ചായത്ത് കൂട്ടായ്മയുടെ അഭിമുഖ്യത്തില്‍ മെമ്പേഴ്സിന്റെ മക്കളില്‍ നിന്ന് മദ്രസ, എസ്.എസ്.എല്‍.സി,+2 & ഡിഗ്രി ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് ഉപഹാരം നല്കി ആദരിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ കലാം പാട്ടത്തില്‍, ജോയിന്‍ സെക്രട്ടറി മൊയ്ദീന് ഷാ, രക്ഷാധികാരി ഉമൈര്‍ പി.ബിയും മെമ്പര്‍മാരായ ഫാറൂഖ്, സൈദു, ഫൈസല്‍, അസറു എന്നിവര്‍ കൂടിച്ചേര്‍ന്നാണ് ഉപഹാരം നല്‍കിയത്.
