മനാമ: ബഹ്‌റൈന്‍ പ്രതിഭ സംഘടിപ്പിക്കുന്ന ദ്വിദിന വോളിബോള്‍ ടൂര്‍ണ്ണമെന്റിന്റെ ജോര്‍ജിയ ബേ ആന്‍ഡുലോസ് വോളി ടീം ജേഴ്‌സി പ്രകാശനം പ്രശസ്ത ഗ്രന്ഥക്കാരനും ചരിത്ര ഗവേഷകനുമായ പിഹരീന്ദ്രനാഥ് മാസ്റ്റര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ടിപി അബ്ദു റഹീമാന്‍ ഏറാമല, അബ്ദുല്ല കുന്നോത്ത്, മഹേഷ് കക്കോത്ത്, പ്രകാശന്‍ വെള്ളി കുളങ്ങര, വിനോദ് കല്ലേരി, നസീര്‍ ഇടത്തില്‍, അനസ്, സാദിഖ് കല്ലില്‍, ജഫ്വാന്‍ തുടങ്ങി നിരവധി താരങ്ങള്‍ പങ്കെടുത്തു.