small icons
small icons

രക്തദാനത്തില്‍ പങ്കാളികളായ 19 സംഘടനകളെ ബിഡികെ ആദരിച്ചു

WhatsApp Image 2025-06-17 at 11.04.04 AM

 

മനാമ: ലോക രക്തദാന ദിവസത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) ബഹ്റൈന്‍ ചാപ്റ്റര്‍ 19 സംഘടനകളെ ആദരിച്ചു. ബിഡികെയുമായി ചേര്‍ന്ന് രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച ഐസിആര്‍എഫ്, ഓള്‍ കേരള ഡ്രൈവേഴ്‌സ് ഫ്രീക്കേഴ്‌സ്, ബീറ്റ്സ് ഓഫ് ബഹ്റൈന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്‌സ് ഇന്‍ ഇന്ത്യ, കായംകുളം പ്രവാസി കൂട്ടായ്മ, വേള്‍ഡ് മലയാളി ഫെഡറേഷന്‍, ഇടപ്പാളയം ബഹ്റൈന്‍ ചാപ്റ്റര്‍, വോയ്സ് ഓഫ് ട്രിവാന്‍ഡ്രം, സയന്‍സ് ഓഫ് സ്പിരിച്ചാലിറ്റി, പവിഴ ദ്വീപിലെ പൊന്നാനിക്കാര്‍, ഗുരുദ്വാര സിംഗ് സഭ, സച്ചിന്‍ ക്രിക്കറ്റ് ക്ലബ്, കിംസ് ഹോസ്പിറ്റല്‍, ഗുദൈബിയ കൂട്ടം, ഒഐസിസി ബഹ്റൈന്‍, ബഹ്റൈന്‍ മലയാളീസ് പ്രവാസി ഫോറം, മലബാര്‍ അടുക്കള, അസ്‌റി ലേബര്‍ യൂണിയന്‍, പാലക്കാട് പ്രവാസി അസോസിയേഷന്‍ എന്നീ സംഘടനകളെയാണ് ആദരിച്ചത്.

പ്രശസ്ത ചരിത്ര ഗ്രന്ഥ രചയിതാവ് പി ഹരീന്ദ്രനാഥ്, ഐസിആര്‍എഫ് ചെയര്‍മാന്‍ അഡ്വ. വികെ തോമസ്, ബിഡികെ ബഹ്റൈന്‍ പേട്രണ്‍ ഡോ. പിവി ചെറിയാന്‍, കിംസ് ഹോസ്പിറ്റല്‍ ബഹ്റൈന്‍ സെയില്‍സ് മാനേജര്‍ പ്യാരി ലാല്‍, മിഡില്‍ ഈസ്റ്റ് ഹോസ്പിറ്റല്‍ ആയുര്‍വേദ ഡോ. അതുല്യ ഉണ്ണികൃഷ്ണന്‍ എന്നിവരും ബിഡികെ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികളും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ഇസാ ടൗൺ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു; 7,551 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഹരിത ഇടങ്ങളും കുട്ടികളുടെ കളിസ്ഥലവും; ഉദ്ഘാടനം നിർവ്വഹിച്ച് മുനിസിപ്പാലിറ്റി അണ്ടർസെക്രട്ടറി

ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള ഭീകരസംഘടനാ കേസ്: പ്രതികൾക്ക് ജീവപര്യന്തം മുതൽ 15 വർഷം വരെ തടവ് ശിക്ഷ വിധിച്ച് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി; 80 ലക്ഷം ദീനാറിലധികം കണ്ടുകെട്ടാൻ ഉത്തരവ്

error: Content is protected !!