വാറ്റ് പരാതികൾ പരിഹരിക്കാൻ പുതിയ കമ്മിറ്റി

മനാമ: ബഹ്റൈനിൽ ജനുവരി ആദ്യം മുതൽ മൂല്യവർധിത നികുതിയായ വാറ്റ് പ്രാബല്യത്തിൽ വരാനിരിക്കെ പരാതികൾ പരിഹരിക്കാനായി ഒരു കമ്മിറ്റിയെ രൂപികരിക്കുന്നു. ഫിനാൻസ് ആൻഡ് നാഷ്ണൽ എകോണമി മിനിസ്റ്റർ ഷേഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ യാണ് കമ്മിറ്റി രൂപികരിക്കുന്നത്. പരാതിക്കാരന്റെ പൂർണ്ണമായ വിവരങ്ങൾ അടങ്ങിയ പരാതികൾക്ക് അതിവേഗത്തിൽ തീർപ്പ് കൽപ്പിച്ച് നികുതി സംവിധാനം നടപ്പിലാക്കാനായാണ് കമ്മിറ്റി.