കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അനുമോദന യോഗം സംഘടിപ്പിച്ചു

കേരളാഗവണ്മെന്റ് നടത്തിയ +2 പരീക്ഷയിൽ കോഴിക്കോട് ജില്ലയിൽ നിന്ന് ഏറ്റവും അധികം മാർക്ക് വാങ്ങി (99.1 ശതമാനം) ഒന്നാം സ്ഥാനത്തെത്തിയ കുട്ടിക്ക് കെ പി എഫ് എക്സിക്യൂട്ടീവ് കമ്മറ്റി അനുമോദന സ്വീകരണം കൊടുത്തു. കെ പി എഫ് മെമ്പർ ഉസ്മാൻന്റെ മകൾ ആയ മിൻസിയ ഉസ്മാൻ ആണ് ഈ മികച്ച വിജയം കൈവരിച്ചത്. ഓറ ഇൻസ്റ്റിറ്റ്യൂട്ട് വച്ചു നടന്ന ചടങ്ങിൽ നിരവധി മെമ്പർമാർ പങ്കെടുത്തു.

വിദ്യഭ്യാസ കമ്മിറ്റി സെക്രട്ടറി ജംസാൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ്‌ ഗോപാലൻ വി. സി. വിദ്യാർത്ഥിനിക്ക് ഉപഹാരം സമർപ്പിക്കുകയും ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ, സുധീർ തിരുനിലത്തു, ബാലൻ യൂ. കെ, ജയേഷ് മേപ്പയൂർ, ജമാൽ കുറ്റിക്കാട്ടിൽ, മനോജ്‌ മയ്യന്നൂർ, ഷീജ നടരാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു. മറ്റു എക്സിക്യൂട്ടീവ് മെമ്പർമാർ പരിപാടികൾ നിയന്ത്രിച്ചു.