bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ കേരളീയ സമാജം ഈദാഘോഷം ശ്രദ്ധേയമായി

eid11

ഈദ് അവധി ദിവസങ്ങളായ 6,7 തീയ്യതികളിലായി നടന്ന ബഹ്‌റൈൻ കേരളീയ സമാജം ഈദാഘോഷം വലിയ വിജയമായിരുന്നു. നാട്ടിൽ നിന്നും എത്തിയ പ്രശസ്ത ഗായകരായ അൻസാർ, ലക്ഷ്മി വിജയൻ, ജൂനിയർ മെഹബൂബ് എന്നിവരും പാർവ്വതിയും നയിച്ച ഗാനമേള സദസ്സ് ഏറ്റെടുക്കുകയായിരുന്നു. മാപ്പിള പാട്ടുകളും, ഹിന്ദി, മലയാളം സിനിമാ ഗാനങ്ങളും ഗസലുകളും എല്ലാം ഒത്തിണങ്ങിയ സംഗീതമഴ തന്നെയായിരുന്നു രണ്ടു ദിവസങ്ങളിലായി പെയ്തിറങ്ങിയത്. മാറ്റു കൂട്ടുവാനായി ബഹ്റൈനിലെ കലാകാരികൾ അവതരിപ്പിച്ച ഒപ്പനകളും ബഹ്‌റൈൻ കെ എം സി സി ടീം അവതരിപ്പിച്ച കോൽക്കളിയും കാണികളെ നല്ല രീതിയിൽ ആസ്വദിപ്പിക്കുന്നതായിരുന്നു.

നിരവധി പ്രോഗ്രാമുകൾ ഉണ്ടായിരുന്നിട്ടു കൂടി സാമാന്യം വലിയ ആൾക്കൂട്ടം തന്നെയാണ് രണ്ടു ദിവസങ്ങളിലും പങ്കെടുത്തത്. എല്ലാ ആഘോഷങ്ങളും ഒരു പോലെ ആഘോഷിക്കുന്ന ബഹ്‌റൈൻ കേരളീയ സമാജത്തോട് ബഹ്‌റൈൻ പ്രവാസികൾക്കുള്ള സ്നേഹവും താല്പര്യവുംമാണ് വലിയ ജന പങ്കാളിത്തം കാണിക്കുന്നതെന്ന് പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എം പി രഘു എന്നിവർ പറഞ്ഞു.

ഈദാഘോഷങ്ങളുടെ ഭാഗമായി പെരുന്നാൾ തലേ ദിവസം ബി കെ എസ് വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ മൈലാഞ്ചി രാവും, ആറാം തിയ്യതി 20 ടീമുകൾ പങ്കെടുത്ത ബിരിയാണി മത്സരവും ഉണ്ടായിരുന്നു. പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി എം പി രഘു, ട്രഷറർ ദിലീഷ് കുമാർ, കലാവിഭാഗം സെക്രട്ടറി ഹരീഷ് മേനോൻ, അസിസ്റ്റന്റ് സെക്രട്ടറി ടി ജെ ഗിരീഷ്, മെമ്പർഷിപ്പ് സെക്രട്ടറി ബിനു വേലിൽ, ജോയന്റ് കൺവീനർ വർഗീസ് ജോർജ്, ശ്രീഹരി എന്നിവർ സാന്നിഹിതരായിരുന്നു. ജനറൽ കൺവീനർ റഫീക്ക് അബ്ദുള്ള നന്ദി പറഞ്ഞു. ബിജു എം സതീഷ് അവതാരകനായിരുന്നു. മനോഹരൻ പാവറട്ടി, രജിത അനിൽ, നിമ്മി രോഷൻ, രാജേഷ് ചേരാവള്ളി, ബി കെ എസ് ടീം ഒഫീഷ്യൽസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!