മനാമ: സംശയാസ്പദമായ കുറ്റകൃത്യങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതിനെതിരെ ബഹ്റൈനിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കി ഉദ്യോഗസ്ഥര്‍. പകരം 999 എന്ന നമ്പറില്‍ വിളിച്ച് പോലീസിനെ ഉടന്‍ അറിയിക്കണമെന്ന് ഹിദ്ദ് പോലീസ് സ്റ്റേഷന്‍ മേധാവി കേണല്‍ ഡോ. ഒസാമ ബഹാര്‍ പറഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിന്റെ അല്‍ അമാന്‍ റേഡിയോ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് നിരപരാധികളുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.