ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നു; യുഎഇ പ്രസിഡന്റും ബഹ്‌റൈന്‍ രാജാവും കൂടിക്കാഴ്ച നടത്തി

uae bahrain

അബുദാബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയും കൂടിക്കാഴ്ച നടത്തി. അബുദാബിയിലെ ഹമദ് രാജാവിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും പൊതു താല്‍പര്യമുള്ള വിഷയങ്ങളും മേഖലയുടെ പുരോഗതി, വികസനം, സമൃദ്ധി എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു.

കൂടിക്കാഴ്ചയില്‍ രാജാവിന്റെ മാനുഷിക പ്രവര്‍ത്തനത്തിനും യുവജനകാര്യത്തിനുമുള്ള പ്രതിനിധിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയല്‍ ഗാര്‍ഡ് കമാന്‍ഡറും സുപ്രീം ഡിഫന്‍സ് കൗണ്‍സില്‍ സെക്രട്ടറി ജനറലുമായ ലഫ്. ജനറല്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

യുഎഇയെ പ്രതിനിധീകരിച്ച് പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ ഡെവലപ്മെന്റ് ആന്‍ഡ് മാര്‍ട്ടിയേഴ്‌സ് ഫാമിലി അഫയേഴ്‌സ് ഡപ്യൂട്ടി ചെയര്‍മാന്‍ ഷെയ്ഖ് തെയ്യാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ സ്‌പെഷ്യല്‍ അഫയേഴ്‌സ് ഡപ്യൂട്ടി ചെയര്‍മാന്‍ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!