മനാമ: ബഹ്‌റൈനിൽ രണ്ടാം ഘട്ട വാറ്റ് രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ സൗജന്യ വാറ്റ് രജിസ്‌ട്രേഷനും കൺസൽറ്റേഷനുമായി എത്തിയിരിക്കുകയാണ് ഫിൻഈസി. 2019 ജനുവരി 1 മുതലാണ് ബഹ്‌റൈനിൽ വാറ്റ് പ്രാബല്യത്തിൽ വന്നത്. BD 500,000 ൽ കൂടുതലായി ടേൺഓവർ ഉള്ള ബിസിനസ്സുകാർ ജൂൺ 20ന് മുൻപായി വാറ്റ് രജിസ്റ്റർ ചെയ്യേണ്ടുന്ന സാഹചര്യത്തിൽ ഫിൻഈസിയുടെ സേവനം തീർത്തും ഉപകാരപ്രദമാകുമെന്ന് തീർച്ചയാണ്. ബഹ്റൈനിലെ 50 ശതമാനത്തിലധികം സ്ഥാപനങ്ങൾ ഈ ഘട്ടത്തിലാണ് രെജിസ്റ്റർ ചെയ്യേണ്ടത്. BD 37,500 അല്ലെങ്കിൽ അതിനു മുകളിലുള്ള കമ്പനികൾക്ക് ഡിസംബർ 20 വരെ സമയം അനുവദിച്ചിട്ടുണ്ട്. BD 37,500 ന് താഴെ ടേൺഓവർ ഉള്ള കമ്പനികൾക്ക് വാറ്റ് രജിസ്ട്രേഷൻ ഓപ്ഷണൽ ആണ്.
അക്കൗണ്ടിംഗ് ആൻഡ് ബുക്ക് കീപ്പിങ്, വാറ്റ് റിട്ടേൺ ഫയലിങ്, ആനുവൽ ഓഡിറ്റ് അസ്സിസ്റ്റൻസ്, പേറോൾ മെയിന്റനൻസ്, അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ സൊല്യൂഷൻസ്, പ്രിപറേഷൻ ഓഫ് ഇയർ എൻഡ് ഫിനാൻഷ്യൽസ് എന്നിങ്ങനെ നിരവധി സേവനങ്ങൾ ഫിൻഈസി നൽകി വരുന്നുണ്ട്. വാറ്റുമായി ബന്ധപ്പെട്ട എല്ലാവിധ സംശയങ്ങൾക്കും സെമിനാറുകൾക്കും 34208545, 34351010, 33106982, 34456008 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ദുബായ്, അബുദാബി, ഷാർജ, ഇന്ത്യ എന്നിവിടങ്ങളിലായി മികച്ച സേവന പാരമ്പര്യവുമായാണ് ഫിൻഈസി ബഹ്റൈനിലും എത്തിയിരിക്കുന്നത്.