റിയാദ് – കൊച്ചി എയർ ഇന്ത്യ വിമാനം റദ്ദാക്കിയതിനെ തുടർന്ന് 150 ഓളം യാത്രക്കാർ ദുരിതത്തിലായി

റിയാദ്: സൗദിയിലെ റിയാദില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കിയതിനെ തുടർന്ന് നൂറ്റിഅൻപതോളം യാത്രക്കാർ ദുരിതത്തിലായി. ഇന്നലെ 3:45 ന് റിയാദിൽ നിന്ന് കൊച്ചിയിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കിയത്. ഇന്ന് രാവിലെ 7 മണിക്കുള്ള വിമാനത്തിൽ യാത്രക്കാർക്ക് യാത്ര സൗകര്യം ഒരുക്കുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചെങ്കിലും അതും നടന്നില്ല.

യാത്ര മുടങ്ങിയതിനെ തുടർന്ന് ഒരു വിദ്യാര്‍ത്ഥിക്ക് ഇന്ന് നടന്ന കേരള യൂണിവേഴ്‌സിറ്റിയുടെ ബികോം പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. മറ്റൊരു യാത്രക്കാരന് ബന്ധുവിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല. യാത്രക്കാർക്ക് താമസിക്കാൻ ഹോട്ടൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവർക്ക് എപ്പോൾ കൊച്ചിയിലേക്ക് മടങ്ങാൻ കഴിയുമെന്ന് എയർ ഇന്ത്യ അധികൃതർ ഇതുവരെ അറിയിച്ചിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി.