ദാറുൽ ഈമാൻ കേരള വിഭാഗം ഖുർആൻ പ്രശ്നോത്തരി മത്സര വിജയികളെ പ്രഖ്യാപിച്ചു

മനാമ: ദാറുൽ ഈമാൻ കേരള വിഭാഗം വനിതാ വിങ് റമദാനിൽ നടത്തിയ ഖുർആൻ പ്രശ്നോത്തരി മൽസര വിജയികളെ പ്രഖ്യാപിച്ചു. ഷഹീന ഷൗക്കത്തലി, കെ. സൈഫുന്നിസ , കെ.പി നസീറ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും പങ്കെടുത്തവർക്ക് പ്രോത്സാഹന സമ്മാനങ്ങളും ഈ മാസം 13 വ്യാഴാഴ്ച സിഞ്ചിലെ ഫ്രന്റ്‌സ് ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുമോദന പരിപാടിയിൽ വിതരണം ചെയ്യുമെന്ന് പരിപാടിയുടെ കോർഡിനേറ്റർ സാജിദ സലിം അറിയിച്ചു