മനാമ: ഐവൈസിസി ബഹ്റൈന്‍ യൂത്ത് ഫെസ്റ്റ് ആഗസ്റ്റ് 21ന് ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ 13 വര്‍ഷമായി ബഹ്റൈനിലെയും നാട്ടിലെയും ജീവകാരുണ്യ, വിദ്യാഭ്യാസ, കല, കായിക, വനിതാ ശാക്തീകരണ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ഐവൈസിസി, യുവജനങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
യുവഗായകന്‍ ഹനാന്‍ ഷായുടെ സംഗീതപരിപാടിയാണ് യൂത്ത് ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണം. ഹനാന്‍ ഷായോടൊപ്പം ബഹ്റൈനിലെ കലാകാരന്മാരും പരിപാടികള്‍ അവതരിപ്പിക്കും. ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം ഇമാന്‍ ഹസന്‍ ഷൊവൈറ്റര്‍ എംപി മുഖ്യാതിഥിയായി പങ്കെടുക്കും. കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ യൂത്ത് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയ് മുഖ്യപ്രഭാഷണം നടത്തും.
ഐഒസി ചെയര്‍മാന്‍ മുഹമ്മദ് മന്‍സൂര്‍, ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ബിനു മണ്ണില്‍, കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍ അടക്കമുള്ള പ്രമുഖരുടെ സാന്നിധ്യം പരിപാടിക്ക് മികവേകും. യൂത്ത് ഫെസ്റ്റിവല്‍ 2025 ലേക്ക് ബഹ്റൈനിലെ മുഴുവന്‍ കലാസ്‌നേഹികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
ഐവൈസിസി ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെന്‍സി ഗനിയുഡ്, യൂത്ത് ഫെസ്റ്റ് ആക്ടിങ് ജനറല്‍ കണ്‍വീനര്‍ ബേസില്‍ നെല്ലിമറ്റം, ഫിനാന്‍സ് ആക്ടിങ് കണ്‍വീനര്‍ മണികണ്ഠന്‍ ചന്ദ്രോത്ത്, പ്രോഗ്രാം കണ്‍വീനര്‍ ഫാസില്‍ വട്ടോളി, റിസപ്ഷന്‍ കണ്‍വീനര്‍ നിധീഷ് ചന്ദ്രന്‍, പബ്ലിസിറ്റി കണ്‍വീനര്‍ മുഹമ്മദ് ജസീല്‍, എല്ലാ വര്‍ഷത്തെയും പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തി സംഘടന പുറത്തിറക്കുന്ന മാഗസിന്റെ ഈ വര്‍ഷത്തെ എഡിറ്റര്‍ ജയഫര്‍ അലി വെള്ളങ്ങര എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടിയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.