ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ ടീൻസ് വാട്ട്സപ്പ് ക്വിസ് മത്സര വിജയികളെ‌ പ്രഖ്യാപിച്ചു

മനാമ: ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ ടീന്‍സ് വിഭാഗം കൗമാര വിദ്യാര്‍ഥികള്‍ക്കായി റമദാനിൽ സംഘടിച്ച വാട്ട്സപ്പ് ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. അമ്മാർ സുബൈർ, ലിയ അബ്ദുൽ ഹഖ് എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. വർദ ഇബ്രാഹീം, അമൽ സുബൈർ എന്നിവർ രണ്ടാം സ്ഥാനത്തിനർഹരായി. റിയ നൗഷാദിനാണ് മൂന്നാം സ്ഥാനം. വിജയികൾക്കുള്ള സമ്മാനങ്ങൾ സിഞ്ചിലെ ഫ്രൻറ്സ് ഹാളിൽ നാളെ‌ നടക്കുന്ന അനുമോദന പരിപാടിയിൽ വിതരണം ചെയ്യുമെന്ന് പരിപാടിയുടെ കോഡിനേറ്റർ നദീറ ഷാജി അറിയിച്ചു.