മനാമ: ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് ബഹ്‌റൈന്‍ ഈ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അടങ്ങിയ ‘ഫലക്’ മാഗസിന്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ പ്രകാശനം ചെയ്തു. ബഹ്റൈന്‍ കേരളീയ സമാജത്തില്‍വെച്ച് നടന്ന ചടങ്ങില്‍ എഡിറ്റര്‍ ജയഫര്‍ അലി വെള്ളേങ്ങര മാഗസിന്‍ ഏറ്റുവാങ്ങി.
യുവ കോണ്‍ഗ്രസ്സ് ശബ്ദമായി കഴിഞ്ഞ 13 വര്‍ഷക്കാലം ബഹ്റൈനില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐവൈസിസി ബഹ്റൈന്‍. എല്ലാ വര്‍ഷവും സംഘടനയുടെ വാര്‍ഷിക പൊതുപരിപാടിയായ യൂത്ത് ഫെസ്റ്റിനോട് അനുബന്ധിച്ച് മാഗസിനുകള്‍ ഇറക്കാറുണ്ട്. അതിന്റെ തുടര്‍ച്ചയായി കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടാണ് ‘ഫലക്’ എന്ന പേരില്‍ ഇറക്കിയിട്ടുള്ള മാഗസിനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും സംഘടന കഴിഞ്ഞ ഒരു വര്‍ഷം നടത്തിയ വൈജ്ഞാനിക, വിദ്യാഭ്യാസ, രാഷ്ട്രീയ, സാംസ്‌കാരിക, കലാകായിക, സ്ത്രീ ശാക്തീകരണ മേഖലയിലെ പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് മാഗസിന്‍. മാഗസിന്‍ അംഗങ്ങളായ റാസിബ് വേളം, ജമീല്‍ കണ്ണൂര്‍, സൈജു സെബാസ്റ്റ്യന്‍, നിസാം തെക്കോട്ടില്‍, സജില്‍ കുമാര്‍ എന്നിവര്‍ പ്രകാശന വേളയില്‍ സന്നിഹിതര്‍ ആയിരുന്നു.
മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയ്, ഐവൈസിസി ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത് മാഹി, ട്രഷറര്‍ ബെന്‍സി ഗനിയുഡ്, ഐഒസി ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി ഖുര്‍ഷിദ് ആലം, മറ്റു ഭാരവാഹികളും, ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്തു.