മനാമ: ബഹ്റൈനിലെ പ്രമുഖ മണി എക്സ്ചേഞ്ച് കമ്പനിയായ ബഹ്റൈന്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ എക്സ്ചേഞ്ച് കമ്പനിയുടെ (ബീകോ) ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫര്‍ പ്ലാറ്റ്ഫോമായി മൈബീകോ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഉപഭോക്താവിന് തങ്ങളുടെ മൊബൈലില്‍ നിന്ന് തന്നെ നാട്ടിലേയ്ക്ക് ഏറ്റവും മികച്ച നിരക്കില്‍ പണമയക്കാനുള്ള സൗകര്യമാണ് ഇതിലൂടെ നല്‍കുന്നത്.
മനാമ ലുലു സെന്ററിലെ ബീകോ ശാഖയില്‍ വെച്ച് ബീകോ ചെയര്‍മാന്‍ ഖലീല്‍ ഇബ്രാഹിം ഖന്പര്‍ പങ്കെടുത്ത ചടങ്ങില്‍ ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ളയാണ് പുതിയ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തത്. ബീകോ ജനറല്‍ മാനേജര്‍ ലക്ഷ്മി നരസിംഹന്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി കമ്പനി നടത്തി വരുന്ന വിവിധ സേവനങ്ങളെ പറ്റി വിശദീകരിച്ചു. വളരെ ലളിതമായ ആറ് ഘട്ടങ്ങളിലൂടെ ആര്‍ക്കും തന്നെ മൈബീകോ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിക്കാവുന്നതാണെന്ന് ബീകോ സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ്ങ് മാനേജര്‍ ഷംസീര്‍ കെ ടി പറഞ്ഞു. ഇത് സംബന്ധിച്ച് വിളിച്ച് ചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍ അസി. ജനറല്‍ മാനേജര്‍ കെ പി മുരളീധരനും പങ്കെടുത്തു. ബിക്കോയുടെ പുതിയ വെബ്സൈറ്റായ www.biieco.com ചടങ്ങില്‍ ലോഞ്ച് ചെയ്തു. നിലവില്‍ ബഹ്റൈനില്‍ 11 ശാഖകളാണ് ബികോയ്ക്കുള്ളത്.