കെപിസിസി മുന്‍ പ്രസിഡന്റ് പിപി തങ്കച്ചന്റെ നിര്യാണത്തില്‍ ഐവൈസിസി ബഹ്റൈന്‍ അനുശോചിച്ചു

New Project - 2025-09-11T201453.297

മനാമ: കെപിസിസി മുന്‍ പ്രസിഡന്റും യുഡിഫ് മുന്‍ കണ്‍വീനറും, കേരള നിയമസഭയുടെ മുന്‍ സ്പീക്കറുമായിരുന്ന പിപി തങ്കച്ചന്റെ നിര്യാണത്തില്‍ ഐവൈസിസി ബഹ്റൈന്‍ ദേശീയ കമ്മിറ്റി ദുഖം രേഖപ്പെടുത്തി. ഒരു ജനകീയ നേതാവിനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും കേരളത്തിനും നഷ്ടമായതെന്ന് ഐവൈസിസി ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു.

’50 വര്‍ഷത്തോളം കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു പിപി തങ്കച്ചന്‍. ഒരു പ്രവര്‍ത്തകനില്‍ നിന്ന് ഉയര്‍ന്നുവന്ന് നിയമസഭാംഗം, മന്ത്രി, നിയമസഭാ സ്പീക്കര്‍, യുഡിഫ് കണ്‍വീനര്‍, കെപിസിസി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു.

പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ അങ്ങേയറ്റം സത്യസന്ധതയോടെ ചെയ്യുന്നതില്‍ അദ്ദേഹം മാതൃകയായിരുന്നു. സൗമ്യമായ പെരുമാറ്റം അദ്ദേഹത്തെ രാഷ്ട്രീയഭേദമന്യേ എല്ലാവര്‍ക്കും പ്രിയങ്കരനാക്കി. പിപി തങ്കച്ചന്റെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് മാത്രമല്ല, പൊതുസമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണ്.’

അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നതായും, ദുഖത്തിലായിരിക്കുന്ന അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും സഹപ്രവര്‍ത്തകരുടേയും ദുഖത്തില്‍ ഐവൈസിസി ബഹ്റൈന്‍ പങ്കുചേരുന്നതായും ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെന്‍സി ഗനിയുഡ് അനുശോചനക്കുറിപ്പില്‍ അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!