bahrainvartha-official-logo
Search
Close this search box.

കരിപ്പൂരിലേക്ക് നിര്‍ത്തിവച്ച സർവീസ് എമിറേറ്റ്സ് എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു

em1

ദുബായ്: കരിപ്പൂർ വിമാനത്താവള റൺവേ വികസനവുമായി ബന്ധപ്പെട്ട് നാലുവര്‍ഷം മുമ്പ് നിര്‍ത്തിവച്ച സർവീസ് എമിറേറ്റ്സ് എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു. എമിറേറ്റിസിന്‍റെ എയ്റോ പൊളിറ്റിക്കൽ ആൻഡ് ഇൻഡസ്ട്രി കാര്യ വകുപ്പ് സീനിയർ വൈസ് പ്രസിഡന്റ് സാലം ഉബൈദുള്ള, സീനിയർ മാനേജർ അഹമ്മദ് അൽ കാമിസ് എന്നിവരുമായി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ യുഎഇയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.

റണ്‍വേ നവീകരണവുമായി ബന്ധപ്പെട്ടാണ് നാലു വര്‍ഷം മുമ്പ് കരിപ്പൂരിലേക്കുള്ള സര്‍വീസുകള്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ് നിര്‍ത്തിവച്ചത്. റൺവേ പൂർത്തിയാക്കിയെങ്കിലും എമിറേറ്റ്സിന് ഇന്ത്യയിലേക്ക് അനുവദിച്ച സീറ്റുകൾ മറ്റ് സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകിയതോടെ കരിപ്പൂരിലേക്കുള്ള സർവീസുകള്‍ നിർത്തലാക്കി. ഇന്ത്യൻ സിവിൽ ഏവിയേഷൻ വിഭാഗം പുനർവിന്യാസത്തിലൂടെ അധികമായി ആഴ്ചയിൽ 2500 സീറ്റുകൾ ലഭ്യമാക്കിയാൽ ഈ സീസണിൽ തന്നെ സർവീസ് പുനരാരംഭിക്കാനുള്ള എമിറേറ്റിസിന്‍റെ സന്നദ്ധത ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു.

വ്യോമയാനവകുപ്പുമായി ബന്ധപ്പെട്ട് വിഷയത്തില്‍ എത്രയും വേഗത്തിൽ അനുകൂല നടപടി സ്വീകരിക്കുമെന്ന് മന്ത്രി എമിറേറ്റ്സ് ഉദ്യോഗസ്ഥരെ അറിയിച്ചു. കരിപ്പൂരിലേക്കുള്ള സര്‍വീസുകള്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ് പുനരാരംഭിച്ചാല്‍ അത് യു എ ഇ പ്രവാസികൾക്ക് അനുഗ്രഹമാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!