മാവേലിക്കരയിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തീകൊളുത്തി കൊന്നു; പ്രതി പൊലീസുകാരന്‍

മാവേലിക്കര: മാവേലിക്കര വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫീസറെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു. തെക്കേമുറി ഊപ്പൻ വിളയിൽ സജീവിന്റെ ഭാര്യ സൗമ്യയെയാണ് (32) കൊലപ്പെടുത്തിയത്. അജാസ് എന്ന പോലീസുകാരനാണ് പ്രതി.

ശനിയാഴ്ച വൈകീട്ട് വള്ളികുന്നം സ്റ്റേഷനില്‍ നിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ വരികയായിരുന്നു സൗമ്യ. പിന്നാലെ കാറിലെത്തിയ യുവാവ് വാഹനം കൊണ്ട് സൗമ്യയെ ഇടിക്കുകയായിരുന്നു. അവിടെ നിന്ന് സൗമ്യ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന അക്രമി വടിവാളു കൊണ്ട് വെട്ടിപ്പരിക്കേല്‍പിച്ചു. പിന്നീട് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ആക്രമണത്തിനിടയിൽ പ്രതിക്കും പൊള്ളലേറ്റു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മൂന്ന് കുട്ടികളുടെ അമ്മയാണ് സൗമ്യ. ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്.