ഇന്റര്‍-സ്‌കൂള്‍ കപ്പ് ജേതാക്കളായ ഇന്ത്യന്‍ സ്‌കൂള്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനം

New Project - 2025-10-08T163933.866

 

മനാമ: ബഹ്റൈന്‍ ക്രിക്കറ്റ് ഫെഡറേഷന്‍ (ബിസിഎഫ്) ഇന്റര്‍-സ്‌കൂള്‍ കപ്പ് 2025 ജേതാക്കളായ ഇന്ത്യന്‍ സ്‌കൂള്‍ ടീമിനെ ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി അഭിനന്ദിച്ചു. മുഹമ്മദ് ബേസില്‍ (12Q), ജുഗല്‍ ജെബി (12J), രണ്‍വീര്‍ ചൗധരി (12I), ആശിഷ് ആചാരി (12D), ആരോണ്‍ സേവ്യര്‍ (12E), ധൈര്യ ദീപക് സാഗര്‍ (11D), ഇഷാന്‍ മിസ്ട്രി (11R), വികാസ് ശക്തിവേല്‍ (11D), ഡാന്‍ എം വിനോദ് (10M), അയാന്‍ ഖാന്‍ (9G), നിഹാല്‍ ഷെറിന്‍ (10T), കാര്‍ത്തിക് ബിമല്‍ (10Q), അഭിഷേക് ഷൈന്‍ (10E), ബെനിറ്റോ ജോസഫ് അനീഷ് (9N), അങ്കിത് വിക്രം ഭായ് തങ്കി (11F), കിസ്ന കേതന്‍ ചന്ദ്രകാന്ത് കന്‍സാര (11D) എന്നിവരാണ് സ്‌കൂളിന് അവിസ്മരണീയ വിജയം നേടിക്കൊടുത്തത്.

ഫൈനലില്‍ ന്യൂ മില്ലേനിയം സ്‌കൂളിനെതിരായാണ് ഇന്ത്യന്‍ സ്‌കൂള്‍ ഒമ്പത് വിക്കറ്റിന്റെ ഉജ്വല വിജയം നേടിയത്. ക്യാപ്റ്റന്‍ മുഹമ്മദ് ബാസിലിന്റെ തകര്‍പ്പന്‍ സെഞ്ച്വറി വിജയത്തില്‍ നിര്‍ണ്ണായകമായി. നാല് ഓവറിലധികം ബാക്കിനില്‍ക്കെ 176 റണ്‍സ് നേടിയാണ് ഇന്ത്യന്‍ സ്‌കൂള്‍ വിജയ കിരീടമണിഞ്ഞത്.

മുഹമ്മദ് ബാസിലാണ് മാന്‍ ഓഫ് ദി മാച്ച്. മൊത്തം 11 സ്‌കൂളുകള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. സ്‌കൂള്‍ കായിക അധ്യാപകനായ വിജയന്‍ നായരാണ് പരിശീലകന്‍.

സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യന്‍, വൈസ് ചെയര്‍മാനും സ്പോര്‍ട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസല്‍, ഭരണ സമിതി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വിആര്‍ പളനിസ്വാമി, സീനിയര്‍ സ്‌കൂള്‍ & അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി സതീഷ്, ഫിസിക്കല്‍ എജ്യുക്കേഷന്‍ മേധാവി ശ്രീധര്‍ ശിവ സാമിയ്യ എന്നിവര്‍ ടീമിനെയും പരിശീലകനെയും അഭിനന്ദിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!